നിന്നെക്കുറിച്ചുള്ളരോര്‍മയില്‍ ഞാനിന്നു ,
മധുര സ്വപ്നങളില്‍ ലയിച്ചിരുന്നു.....
നീയെന്നരുകില്‍ വന്നെങ്കിലിന്നു ഞാന്‍
ആരാധകനായ് തീരുമല്ലോ...
ഒരാരധകനായ് തീരുമല്ലോ....!(നിന്നെ ...)
നിന്‍ മന്ദഹാസത്തില്‍ എന്മനമിന്നൊരു
പാലാഴിയായ് മാറിയല്ലോ ..,
നിന്നെക്കുറിച്ചുള്ളോരോര്‍മകള്‍ പോലുമെന്നില്‍...
ഉന്മാദ ലഹരികള്‍ പൂക്കുമല്ലോ......
എന്നില്‍ ഉന്മാദ ലഹരികള്‍ പൂക്കുമല്ലോ.....(നിന്നെ ...)
വന്നെന്റെയരുകിലെന്‍ ഓമനയിരുന്നെങ്കില്‍,
നിര്‍വ്രതിയയ് ഞാനലിയുമല്ലോ....
ഒരു പ്രഭ വന്നെന്റെ ആത്മാവില്‍ പടരുംബോള്‍,
അതു നിന്നോര്‍മകളായിരിക്കും.....,
എനിക്കത് ....നിന്നോര്‍മകളായിരിക്കും.....!(നിന്നെ..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ