കരളിലെരിയുന്ന തിരിനാളമിതു
കരിംതിരി കത്തിയമരുന്നു...
പെരുംകാലുകള്‍ നീട്ടിയിരതേടുന്ന
കരിംഭൂതങളിവിടെ അലയുന്നു....
കരയിലേക്കുയരുന്ന തിരമാലകളിവിടെ
തീരവും വിഴുങിയൊഴുകിപ്പരക്കുന്നു....
കരചരണാദികളരിഞു നിണമുതിര്‍ന്ന
തരുണികളിവിടെ ഞരങുന്നു....!
2009, മേയ് 22, വെള്ളിയാഴ്‌ച
2009, മേയ് 2, ശനിയാഴ്‌ച
കവിത - കര്‍ണന്‍
അരുണ കിരണ വര്‍ണ്ണമായ കര്‍ണ്ണനാണു ഞാന്‍
അരണി കടഞ പൗര്‍ണ്ണശാലയില്‍ സവര്‍ണ്ണനാണു ഞാന്‍
കരുണ ചൊരിയുമരചരില്‍ രാധേയനാണു ഞാന്‍
കുരുന്നിലേയൊഴുക്കിവിട്ട ഭാഗ്യഹീനനാണു ഞാന്‍
ദാനവരില്‍ വീരനായ സഹസ്രകവചനാണു ഞാന്‍
ദാനശീലരില്‍ പ്രസിദ്ധനായൊരംഗരാജനാണു ഞാന്‍
സനാതനയ് വളര്‍ന്നുവന്നൊരനാധനാണു ഞാന്‍
കവചകുണ്ഡലങള്‍ പൈത്രുകം ലഭിച പുത്രനാണു ഞാന്‍
അജൈയനായ് വളര്‍ന്നു വന്ന സൂത പുത്രനാണു ഞാന്‍
ഗുരുശാപമേറ്റു വിദ്യ വിസ്മരിച്ച ശിഷ്യനാണു ഞാന്‍
ഗോശാപമേറ്റുവന്ന ഗോപാലവൈരിയാണു ഞാന്‍
ശല്യരെ സഹിച്ചു ഘോരബാണമെയ്ത വീരനാണു ഞാന്‍
ദ്രോണാചാര്യ വിദ്യകള്‍ക്കുമപ്പുറം തെളിഞ ധീരനാണു ഞാന്‍
ഭീഷ്മര്‍ പോലും സമ്മതിച്ചൊരഗ്രഗണ്യനാണു ഞാന്‍
സതീര്‍ദ്ധ്യനായമ്മയെ ത്യജിച്ച കൗന്തേയനാണു ഞാന്‍
സൗഹ്രദത്തിനായ് സോദരെ വെടിഞ മിത്രമാണു ഞാന്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)