2010, മേയ് 29, ശനിയാഴ്‌ച

ഇടവപ്പാതി

ഇടവപ്പാതി പെരുമഴ കണ്ടിട്ടാണ്ടുകള്‍ പലതു കഴിഞ്ഞല്ലോ
ഇടവഴിയോരത്താ പെരുമഴ നേരം ഓടാന്‍ എന്തൊരു കൊതിയല്ലോ ....
പുഴോയോരത്താ പെരുമഴ നേരം നില്ക്കാന്‍ എന്തൊരു മോഹം...
പുഴയും മഴയും സ്വപ്നം കാണും പ്രവാസിയല്ലോ ഞാന്‍ ......

അങ്ങകലത്തെ എന്‍ ചെറു വീട്ടില്‍ ഓലകള്‍ മേഞ്ഞില്ല..
തെങ്ങുകളെല്ലാം വെട്ടിമുറിച്ച് റബ്ബറുകള്‍ വന്നു.....!
ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ ഓലകള്‍ മാത്രം പോര
ഇടതടവില്ലാ കത്തുകളിങ്ങിനെ ഒന്നിന് പുറകെ ഒന്നായി ...!

പെരുമഴ വന്നാല്‍ ഒരുവിധമങ്ങിനെ സുഖമായുറങ്ങും ഒരു കൂട്ടര്‍...
പുര ചോരുന്നോരെന്നുടെ നിദ്രകള്‍ അപൂര്‍ണമാണല്ലോ!
എല്ലാം എന്നുടെ ഉള്ളില്‍ തെളിയും ഓര്‍മ്മകള്‍ മത്രം...
ഇല്ലം എന്നും സ്വപ്നം കാണും പ്രവാസിയല്ലോ ഞാന്‍ ......