2009, മാർച്ച് 31, ചൊവ്വാഴ്ച

തീവ്രവാദം

ലോകത്തില്‍ ഇന്നു ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ തീവ്രവാദം.ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളെയും ഗ്രെസിചിരിക്കുന്ന മാരകമായ ഒരു വിപതുതന്നെയാണിത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. തീവ്രവാദം പലതരത്തിലും ആകാം.എങ്ങ്കിലും മത തീവ്രവാദം തന്നെയാണ് കൂടുതല്‍ ആപല്‍ക്കാരം.
അടിച്ചമര്‍ത്തലുകള്‍ തന്നെയാണ് എല്ലാ തീവ്രവാദ ചിന്തകള്‍ക്കും ആധാരം.
തങ്ങളുടെ മത വിശ്വാസങ്ങള്‍ ശെരിയായ രീതിയില്‍ പുലര്‍ത്താന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് , നിലവിലുള്ള സംവിധാനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുന്നത്.എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, തീവ്രവാദം ശക്ത്പ്പെട്ടിട്ടുള്ള പല രാജ്യങ്ങളിലും അത്തരം ഒരു സ്ഥിതി വിശേഷം നില നില്‍ക്കുന്നില്ല എന്ന് കാണാം.പിന്നെ എന്തുകൊണ്ടാവാം ഈ തീവ്രവാദം ഇത്ര മാത്രം ശക്തമാകുന്നത് എന്നത് ചിന്തിക്കേണ്ടതാണ്. മതത്തോടുള്ള തീവ്രമായ സ്നേഹം കൊണ്ടോ, ഖുര്‍ - ആന്‍ എന്ന വിശുദ്ധ ഗ്രന്ഥം പഠിച്ചത് കൊണ്ടോ ഒരാള്‍ തീവ്രവാദി ആകുമെന്നും തോന്നുന്നില്ല.
തീവ്രവാദത്തിന്റെ ഉറവിട്മായാണ് പാകിസ്ഥാനെ ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. എന്തുകൊണ്ടാണ്? ഇന്ത്യ എന്ന മതേതരത്വ രാജ്യതിനെതിരെയാണ് പാകിസ്താന്‍ തീവ്രവാദം വളര്തികൊണ്ടുവന്നത്.എന്നാല്‍ ആ മഹാവിപത്ത് ഇന്നു പാകിസ്ഥാനെ തന്നെ കാര്‍ന്നു തിന്നുകയാണ്.യഥാര്‍ഥത്തില്‍ പാകിസ്താന്‍ നിഴലിനോടാണ്‌ യുദ്ധം ചെയ്യുന്നത്.കാരണം പാകിസ്താനില്‍ മുഴുവന്‍ ഉള്ള മുസ്ലീം ജനത്തിന്റെ അഞ്ചു ഇരട്ടിയോളം മുസ്ലീങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ യാഥാര്‍ഥ്യം ഇന്ത്യയിലെയും പാകിസ്ടാനിലെയും സാധാരണ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു .പക്ഷെ .....പാക്കിസ്ഥാന് പിന്നിലുള്ള പ്രേരക ശക്തിയെ നാം കണ്ടില്ലെന്നു നടിക്കെണ്ട്തില്ല. ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിച്ച സായിപ്പിന്റെ ബുദ്ധി തള്ളിക്കളയാന്‍ കഴിയില്ല. അന്ന് ബ്രിട്ടന്‍ എങ്കില്‍ ഇന്നു അമേരിക്ക.റഷ്യയുടെ വളര്ച്ച കണ്ടു ഭ്രാന്ത് പിടിച്ച അമേരിക്ക താലിബാനെ എങ്ങിനെ വളര്‍ത്തി?ഒടുവില്‍ ആ താലിബാന്‍ അമേരിക്കയെ ശത്രുവായി പ്രഖ്യാപിച്ചു.
നമുക്കെല്ലപെര്‍ക്കും അറിവുള്ള കാര്യങ്ങള്‍ ഒക്കെ തന്നെയാണ് ഇതെല്ലാം.എന്നിരുന്നാലും എന്ത് കൊണ്ടു നമുക്കിത് തടയാന്‍ കഴിയുന്നില്ല?വിദ്യാസംബന്നരെന്നും,സാംസ്‌കാരിക സംബന്നരെന്നും അഭിമാനിക്കുന്ന കേരളീയര്‍ തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.നമ്മുടെ ചെറുപ്പക്കാര്‍ക്ക് എന്ത് സംഭവിച്ചിരിക്കുന്നു? നമ്മുടെ കുഞ്ഞുങ്ങള്‍ ചാവേറുകള്‍ ആകാന്‍ മാത്രം സംഗീര്‍ണമാണോ നമ്മുടെ നാടിന്‍റെ അവസ്ഥ?തീര്ച്ചയായും അല്ല. ചില അവസരത്തില്‍ ചില വര്‍ഗീയ ശക്തികള്‍ തലപോക്കുമെങ്ങിലും, തീര്ച്ചയായും അവയൊക്കെ അടിച്ചമ്ര്തപ്പെട്ടിണ്ടുണ്ട്. സ്വാതന്ദ്ര്യാനന്ദരം ഇന്ത്യ ഭരിച്ച കോണ്ഗ്രസ് സര്‍ക്കാര്കളുടെ മതപ്രീണനം (ഭൂരി പക്ഷവും ,നൂനപക്ഷവുമായ)ചില മതസ്ടരുടെ വികാരങ്ങളെ വ്രണപ്പെടുത്തി.ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ച ബാബറി മസ്ജിദ് ആക്രമണം ഒരു ഉദാകരണം മാത്രം. എന്നാല്‍ സി പി ഐ (എം)നേതൃത്വം കൊടുക്കുന്ന ഇടതു പക്ഷ മതേതര പാര്‍ട്ടികള്‍ രാജ്യത്ത്തുണ്ടാകാവുന്ന വര്‍ഗീയ വിപത്തിനെ എല്ലായ്പോഴും ചെറുക്കുകയും അതുവഴി ഒരു പരിധി വരെ നൂന പക്ഷത്തെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
പറഞ്ഞു വന്നു നാം വിഷയത്തില്‍ നിന്നും വെതിചലിച്ചു പോയോ?
തീര്ച്ചയായും അല്ല .ഇന്ത്യ പോലൊരു രാജ്യത്ത് ഇടതുപക്ഷപാര്‍ട്ടികളുടെ പ്രാധാന്യം വളരെ വലുതാണ്.നാനാത്വത്തില്‍ ഏകത്വം എന്നത് അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കിയിട്ടുണ്ടോ എന്നതും സംശയമാണ്.
നമ്മുടെ കുട്ടികളെ ജാതിക്കും മതത്തിനും അതീതരായി ചിന്തിക്കാനും,അന്യ മതസ്തരോട് സഹിഷ്ണുതയോടെ വര്തിക്കാനും പഠിപ്പിക്കെണ്ടാതാകുന്നു. എന്റെ ചെറിയ ക്ലാസ്സിലെ ഒരനുഭവം ഇവിടെ സൂചിപ്പിക്കട്ടെ. അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു.ക്ലാസ്സില്‍ ഒരു പുതിയ ടീച്ചര്‍ വന്നു. ടീച്ചര്‍ എല്ലാപേരെയും പരിചയപ്പെട്ടു.പേരു, സ്ഥലം,അച്ഛന്റെ പേരു തുടങ്ങിയവ ചോതിച്ചതിന്റെ കൂടെ മറ്റാരും ചോതിചിട്ടില്ലാത്ത ഒരു ചോദ്യവും ചോദിച്ചു.എന്താണന്നല്ലെ?ജാതി ഏതാണെന്ന്.ചിലര്ക്ക് അറിയില്ലായിരുന്നു.ചിലര്‍ നായര്‍ എന്നോ ഈഴവ എന്നോ മുസ്ലീം എന്നോ ഒക്കെ പറഞ്ഞു.ഒടുവില്‍ വിഷമത്തോടെ ആ അദ്ധ്യാപകന്‍ പറഞ്ഞു ...."കഷ്ട്ടം എന്റെ ജാതിയിലുള്ള ആരും ഈ ക്ലാസ്സില്‍ ഇല്ല."അപ്പോള്‍ അദ്ദേഹത്തിന്റെ ജാതി അറിയാന്‍ ഞങ്ങള്ക്ക് കൌതുകമായി.അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ആണ്‍ ജാതിയാണ് എന്ന്.മനുഷ്യനെന്ന മതത്തില്‍ ആണെന്നും പെണ്ണെന്നും രണ്ടു ജാതി മാത്രമേയുള്ളു എന്ന്. അന്ന് ആ ക്ലാസ്സില്‍ പഠിച്ച ഒരു കുട്ടിപോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കാന്‍ പോകുമെന്ന് ഞാന്‍ കരുതുന്നില്ല.എന്നാല്‍ കഴിഞ്ഞ വര്ഷം എന്റെ മകനെ യു കെ ജി യില്‍ ചേര്‍ത്തിരുന്നു (സോഹാര്‍ ഇന്ത്യന്‍ സ്കൂള്‍ )അവന്‍ രണ്ടാമത്തെ ദിവസം വീട്ടില്‍ വന്നു അമ്മയോട് ചോദിച്ചത് അമ്മേ നമ്മള്‍ ഹിന്ദു ആണോ മുസ്ലീം ആണോ എന്നാണ്.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അത്രമാത്രം മാറിയിരിക്കുന്നു. വീട്ടില്‍ കുട്ടികളെ ശ്രദ്ധികാനുള്ള സമയം രക്ഷാകര്തക്കല്‍ക്കുണ്ടാകണം. അച്ചടക്കമുള്ള കുടുംബത്തിലെ അച്ചടക്കമുള്ള വ്യക്തികളാണ് അച്ചടക്കമുള്ള സമൂഹത്തിലെ അച്ചടക്കമുള്ള പൌരന്മാര്‍........!അങ്ങിനെയുള്ള സമൂഹത്തില്‍ തീവ്രവാദം ഉണ്ടാവില്ല, മറിച്ച് സ്നേഹവും പരസ്പര വിശ്വാസവും മാത്രമെ ഉണ്ടാകുകയുള്ളൂ.തീര്‍ച്ച. അങ്ങിനെയുള്ള ഒരു ലോകം.........അതാകട്ടെ നമ്മുടെ ലക്ഷ്യം. വൈലോപ്പിള്ളിയുടെ വരികളില്‍......ചോര തുടിക്കും ചെറു കൈയുകളെ പേറുക വന്നീ പന്തങ്ങള്‍...!

2009, മാർച്ച് 28, ശനിയാഴ്‌ച

സഖാക്കളേ
അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് കൂടി സംജാതമായിരിക്കുന്നു.
നേടിയ സ്വാതന്ദ്ര്യം തകര്‍ക്കുവാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമം അഭങ്ങുരം തുടരുന്നു.
ഹിന്ദുവെന്നും മുസല്‍ മാനെന്നും ക്രിസ്ത്യനിയെന്നും പറഞ്ഞു പരസ്പരം വാളോങ്ങി നില്ക്കുന്നു.
കഷ്ട്ടം ഇവിടെയോ നാനാത്വത്തില്‍ ഏകത്വം?ലോകത്തെ രാജ്യങ്ങളെ മുഴുവന്‍ കാല്‍ക്കീഴിലാക്കാന്‍ അമേരിക്ക നടത്തുന്ന ഹീനമായ യുദ്ധങ്ങളിലൂടെ നിരപരാധികളായ ജനതകള്‍ കൊല്ലപ്പെടുന്നത് കൂടാതെ നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.മുട്ടനാടിനെക്കൊണ്ട് തമ്മിലിടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയെ പോലെ.........
വിയത്നമിലും ഇറാഖിലും ....ഇപ്പോള്‍ ഇറാനിലും.ഇനി... ..?ഈ അമേരിക്കയുടെ കൊടിക്കീഴെ ഇന്ത്യയെ കൊണ്ടു കെട്ടാനുള്ള സോണിയ - മന്‍മോഹന്‍ ശ്രമം ആണവകരരെന്ന പേരില്‍ തുടങ്ങിക്കഴിഞ്ഞു.നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്ങില്‍....നമ്മുടെ പൂര്‍വികര്‍....ദേശഭിമാനികള്‍ ....രക്തവും ജീവനും നല്കി നേടിയ സ്വോതന്ത്രിയം വരും തലമുറയ്ക്ക് കഥയായി പറഞ്ഞു കൊടുക്കേണ്ടിവരും ..........