വിമാനം വളരെ താഴ്ന്നു പറക്കുകയാണ്.ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുകയാണെന്ന് തോന്നുന്നു.ഞാന്‍ താഴേക്ക് നോക്കി.എന്തെന്നില്ലാത്ത സന്തോഷം.ഒരു വര്‍ഷത്തെ പ്രവാസം.പക്ഷെ പത്തു വര്‍ഷം ആയതു പോലെ തോന്നുന്നു.അമ്പലത്തിലെയും പള്ളികളിലെയും ശബ്ദം ....ആ അരണ്ട വെളിച്ചം എല്ലാം വല്ലാത്ത സന്തോഷം തരുന്നു.വിമാനം ലാന്‍ഡ് ചെയ്തു.ഞങ്ങള്‍ പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങി.പെട്ടെന്ന് തന്നെ എല്ലാം ക്ലിയര്‍ ചെയ്തു പുറത്തേക്കിറങ്ങാന്‍ ഓരോരുത്തരും തിരക്ക് കൂട്ടുകയാണ്.ഒടുവില്‍ പുറത്തേക്കു...ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് എയര്‍ പോര്ടിലേക്ക് കയറി.അധികം സാധനങ്ങള്‍ ഇല്ലാത്തതുകൊണ്ട് പ്രയാസമുണ്ടായില്ല.പുറത്തേക്കു ഇറങ്ങി ചുറ്റും കണ്ണോടിച്ചു.എല്ലായ്പോഴും എന്നെ കൂട്ടി പോകാനായി വരുന്നത് അച്ച്ചനായിരുന്നു.എന്നാല്‍...ഒരു നെടുവീര്‍പ്പുതിര്‍ത്തുകൊണ്ട് പുറത്തേക്കു വന്നു."യാത്ര ഒക്കെ സുഘമാല്ലയിരുന്നോ?"അളിയനാണ് ,ഒപ്പം എന്റെ സുഹൃത്തായ മുരളിയും."ഓ കുഴപ്പമൊന്നും ഇല്ലായിരുന്നു".പറഞ്ഞു തീരുമ്പോഴേക്കും പോകാനുള്ള കാര്‍ എത്തിക്കഴിഞ്ഞു.ഞാന്‍ കാറിലേക്ക് കയറി ഇരുന്നു.പിന്നെ നാട്ടു വിശേഷങ്ങള്‍.ഞാന്‍ എല്ലാം കേട്ടിരുന്നു."നമുക്ക് ശംഖും മുഖത്ത് നിര്‍ത്തി നോക്കാം ചിലപ്പോള്‍ നല്ല മീന്‍ ഉണ്ടാവും".അളിയന് പറഞ്ഞു.ഞാനും സമ്മതിച്ചു.കാര്‍ ഒരു മുക്കുവത്ത്തിയുടെ അടുത്ത് നിര്‍ത്തി.ഗള്‍ഫ് ആണെന്ന് മനസിലായത് കൊണ്ട് വില ചോതിച്ചതോന്നും ഒരു കൂടുതലായി അവര്‍ക്ക് തോന്നിയില്ല.മീന്‍ വാങ്ങി കാറിലേക്ക് കയറി ഞങ്ങള്‍ വീണ്ടും യാത്ര ആയി."എടാ രണ്ടു ദിവസം കൂടി മുന്നേ വന്നിരുന്നെങ്കില്‍ നിനക്ക് ശ്രീലക്ഷ്മിയെ ജീവനോടെ കാണാമായിരുന്നു.ഇന്നലെ അവള് മരിച്ചു.കഷ്ട്ടമായി പോയി.ഒരു കണക്കിന് മരിച്ചത് നന്നായി".ആരോടെന്നില്ലതേ മുരളി പറഞ്ഞു.പാവം ശ്രീലക്ഷ്മി ഞാന്‍ മനസ്സില്‍ ഓര്‍ത്തു.അവളെ ആദ്യമായി കാണുന്നത് ഡോക്ടര്‍ ബിജുവിന്റെ ഹോസ്പിറ്റലില്‍ വച്ചാണ്.ഞാനന്ന് പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയാണ്.സ്കൂട്ടറില്‍ നിന്ന് ഉരുണ്ടു വീണു കാല് കുറച്ചു മുറിഞ്ഞു.അങ്ങിനെയാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.ഏതായാലും രണ്ടു ദിവസം അവിടെ കിടക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു.അങ്ങിനെ ഞാന്‍ അവിടെ അഡ്മിറ്റായി.തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുകയാണ് ശ്രീലക്ഷ്മി.വെളുത്തു കൊലുന്നനെയുള്ള സുന്ദരിയായ ശ്രീലക്ഷ്മി.ആകര്‍ഷകമായ കണ്ണുകള്‍.ഭംഗിയുള്ള കണ്ണുകള്‍ എങ്ങിലും വല്ലാത്ത വേദന ആ കണ്ണുകളില്‍ വായിക്കാമായിരുന്നു.വൈകിട്ട് ഡോക്ടര്‍ വന്നപ്പോള്‍ എന്നെ പരിചയപ്പെടുത്തി.ഒരു പ്രത്യക രോഗമാണ് അവള്‍ക്കു.കാലിന്റെ ഉപ്പൂറ്റി പഴുക്കുന്നു.ഓപ്പറേഷന് ചെയ്തു ഒന്നോ രണ്ടോ മാസം ആകുമ്പോഴേക്കും വീണ്ടും അത് പോലെ.വല്ലാതെ വേദന സഹിക്കുന്നുണ്ടെന്നു അവളെ കാണുമ്പൊള്‍ തന്നെ നമുക്ക് മനസിലാകും.വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി.കാലുകളിലെ വേദനയെക്കാള്‍ കൂടുതലായി അവളുടെ ഹൃദയം വേദനിക്കുന്നു എന്നെനിക്കു മനസിലായി.നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വീട്ടിലെ ഒരേ ഒരു മകളായിരുന്നു അവള്.പഠിക്കാന്‍ പോകുന്ന ബസിലെ ഡ്രൈവര്‍ ബാബുവുമായി അടുപ്പത്തിലായ അവള്‍ക്കു അയാളെ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്നായി.ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്ത് നോക്കി എന്നാല്‍ വാശിക്കാരി ആയിരുന്ന അവളെ പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിഞ്ഞില്ല.അങ്ങിനെ അവരുടെ വിവാഹം ആര്‍ഭാടമായി തന്നെ നടന്നു.വളരെ താമസിയാതെ അവളില്‍ ഈ രോഗം കണ്ടു തുടങ്ങി.ആദ്യമൊക്കെ അതൊരു സാധാരണ രോഗമാണെന്ന് കരുതിയെങ്ങിലും....അത് കാന്‍സര്‍ പോലെ ഒരസുഘമാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു ഡോക്ടര്‍മാര്‍.അതാ വീടിനെ ആകെ തളര്‍ത്തി.ഇതൊക്കെ ശ്രീലക്ഷ്മി പറയുമ്പോഴും അവള് നിരവികാരയായിരുന്നു.ഇടയ്ക്കു തമാശ പോലെയാണ് അവള് പറഞ്ഞത്.മരണത്തെ കണ്മുന്നില് കണ്ടിട്ടും പതറാത്ത അവളുടെ മനോ ധൈര്യം എന്നെ അതിശയിപ്പിച്ചു.എന്നാല്‍ പിന്നീട് അവള് പറഞ്ഞത് കേട്ടപ്പോള്‍ ആ നിര്‍വികാരത എന്താണെന്നു എനിക്ക് മനസിലായി.അവളുടെ അസുഖം അറിഞ്ഞ ശേഷം ബാബു അവിടെ നിന്നും പോയി.അപ്പോള്‍ അയാള്‍ക്ക് ഗവണ്മെന്റ് ജോലിയും കിട്ടിയിരുന്നു.ഒടുവില്‍ അയാള്‍ മറ്റൊരു വിവാഹം കഴിച്ചു.അവള് ചിരിച്ചു ഇത് പറയുമ്പോള്‍.എന്നാല്‍ ഉള്ളില്‍ ഒരു കടല്‍ ഇരമ്പുന്നത് ഞാന്‍ കേട്ട്."എനിക്ക് വിഷമം ഇല്ല സര് (പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്നത് കൊണ്ട് എന്നെ സാര്‍ എന്നാണ് അവള് വിളിച്ചിരുന്നത്)
ഞാനില്ലതായാലും ബാബുവേട്ടന് ജീവിക്കണ്ടേ?ഒരു കണക്കിന് നന്നായി.എനിക്ക് സമാധാനത്തോടെ മരിക്കാമല്ലോ".ഇടയ്ക്കു അവള് തേങ്ങിയോ?അറിയില്ല.രണ്ടു നാള്‍ക്കു ശേഷം ഞാന്‍ വീട്ടിലേക്കു പോയി.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ഡോക്ടര്‍ ബിജുവിനെ കണ്ടു.അപ്പോഴേക്കും ശ്രീലക്ഷ്മി ഡിസ്ചാര്‍ജ് ചെയ്തു പോയിരുന്നു.ഞാനവളെ കുറിച്ച് ഡോക്ടറോട് ചോദിച്ചു.ഒരു പ്രതീക്ഷയും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ ശ്രീലക്ഷ്മിയുടെ ചില ധാരണകളില്‍ പിഴവുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു.അതൊരു വിഷമിപ്പിക്കുന്ന സത്യം തന്നെ ആയിരുന്നു.ശ്രീലക്ഷ്മിയുടെ ഭര്‍ത്താവു അവള് കരുതും പോലെ മറ്റൊരു വിവാഹം കഴിച്ചു പോയതല്ല......മറിച്ച്, അവളുടെ വേദന കണ്ടു ....മനം മടുത്തു തൂങ്ങി മരിക്കുകയായിരുന്നു.....!എന്നാല്‍ ഈ വിവരമൊന്നും ആരും അവളെ അറിയിച്ചില്ല.ഡോക്ടര്‍ എന്നോട് പ്രത്യകം പറഞ്ഞു ഞാനായി അവളെ അത് അറിയിക്കരുതെന്ന്.ഇല്ലെന്നു ഞാന്‍ ഡോക്ടര്‍ക്ക് ഉറപ്പു കൊടുത്തു.അയാള്‍ വേറെ വിവാഹം കഴിച്ചു എങ്കില്‍ ആയിക്കോട്ടെ പക്ഷെ എന്നെ ഒരിക്കലെങ്കിലും ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍....അവള് പലപ്പോഴും എന്നോട് ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ഞാന്‍ അവളെ കാണാന്‍ ചെന്ന്.തീരെ അവശ ആയിരുന്നു അവള്."സാര്‍ ഇന്നി വരുമ്പോള്‍ ......ഞാനുണ്ടാവില്ല ......".അവളതു പറയുമ്പോള്‍ ആ കണ്ണുകള്‍ നനഞിരുന്നു.അങ്ങിനെ ഒന്നും പറയരുത്.ഞാന്‍ അവളോട് പറഞ്ഞു.അവള് പറഞ്ഞത് പോലെ സംഭവിച്ചിരിക്കുന്നു."നീ എന്താ ആലോചിക്കുന്നെ?വീടെത്തി ഇറങ്ങിന്നില്ലേ?" മുരളിയുടെ ചോദ്യം എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.