എഴുതുവാനോന്നുമേ നേരമില്ലിന്നെനി -
ക്കൊരുപാടു കാതം കടന്നു പോകേണം.
വിജനമാണല്ലോയീ വീഥികളോക്കെയും
ഏകനായ് മാത്രം ഞാന്‍ യാത്ര ചെയ്തീടുന്നു...
കത്തുന്ന ചൂടിന്റെ തീഷ്ണതയേറ്റിയീ ,
ചുടു കാറ്റു വന്നെന്നെ പുല്‍കി കടന്നു പോയ്...!
ചുടുകാട് തന്നയീ ദേഹത്തിനാശ്രയം,
ചുടുനെട് വീര്‍പ്പോടെയോര്‍ത്ത് ഞാന്‍ നിന്നുപോയ്..!
എവിടെയാണെത്തി നില്‍ക്കുന്നതെന്നറിയില്ല...ഞാന്‍
ആരെന്നുമെന്ദെന്നുമോര്‍ക്കാന്‍ ശ്രെമിക്കയാണു.
ഒന്നും മനസിലാകുന്നില്ലെനിക്കിന്നു,
ചുറ്റിലും മരഭൂമി മാത്രമണല്ലൊയീ....!
ദാഹ ജലത്തിനു കണ്ണിരു മാത്രമായ്,
കാലങ്ങളെത്ര കടന്നു ഞാന്‍ വന്നല്ലോ ....!
തോള്‍കളില്‍ ജീവിത ഭാരവുമേന്ദ്ദി ഞാന്‍ ,
യാത്രാ തുടങ്ങീട്ട് കാലങ്ങലേറെയായി .....!
യാത്രക്ക് ദൂരമേറുന്നതുപോലെയീ ,
തോളത്തു ഭാരവുമേറിവരുന്നല്ലോ ....!
യാത്രതന്നദ്യത്തില്‍ മറുയാത്രയത്രേ...
യാത്രക്കവസാനമില്ലെന്നറിഞു ഞാന്‍......!
കാലിടറുന്നു തല കറങുന്നെനിക്കോരോ,
ചുവടും പതറുന്നു ഭാരത്താല്‍....!
ഓര്‍ത്തു ഞാന്‍ മെല്ലെവെ എന്‍ബാല്യ കാലത്തില്‍,
പിച്ച നടന്നതും ഓടിക്കളിച്ചതും...!
ഞെന്മത്തിലേറ്റവും സുന്ദരമായതു,
ബാല്യകാലാം തന്നെയില്ലതില്‍ സംശയം....!
അച്ച്നുമമ്മയും ഉടപ്പിറന്നോര്‍കളും...
പിന്നെയീ ബാല്യ കളിക്കൂട്ടുകാരിയും...!
ബാല്യകാലത്തെ കളിക്കൂട്ടുകാരിയീ,
സന്ധ്യയെപ്പോലെ മനോഹരിയായവള്‍.
കാലം കടന്നപ്പോള്‍ നമ്മളില്‍ സ്വപ്നങള്‍ ,
വര്‍ണചിറകുകള്‍ വീശിപ്പറന്നല്ലോ.
നമ്മളിന്ന്നൊന്നാണു രന്‍ടല്ലയെന്നകവള്‍,
പലവുരുയെന്‍ കാതില്‍ മെല്ലെ മൊഴിഞല്ലൊ...!
കാലമവളെയകറ്റി എന്നില്‍ നിന്നു കൊന്‍ടുപൊയ്-
ദൂരത്തൊരാളുടെ ഭാര്യയായ്.....
യാത്രപറയുവാന്‍ വന്നവളെന്മുന്നില്‍,
സന്ധ്യക്കു കാവില്‍ വിളക്കു വക്കും നേരം.
കണ്ടു ഞാനാരൂപം കണ്‍കുളിര്‍ക്കെയന്നു,
കാവിലെ ദേവിയാണെന്നു തോന്നിപ്പോയ്...!
ഒന്നും പറയാതെ തെല്ലിട നിന്നവള്‍ ,
പെയ്യാനായ് വെമ്പുന്ന കാര്‍മേഘമെന്നപോല്‍...!
ഭൂമി പിളര്‍ന്നങു താണുപോയെങിലെന്നാ-
ത്മാര്‍ത്ധമായിഞാന്‍ അഗ്രഹിചുപൊയി....!
നിര്‍വികാരനായ്,നിശ്ചേഷ്ടനായി ഞാന്‍,
നിസ്സഹായനായ് നിന്നുപൊയ് നിശ്ചലം.
മെല്ലെയവളുടെ കൈപിടിച്ചെന്നിട്ടു,
കരിവളയൊന്നുഞാന്‍ ഊരിയെടുത്തല്ലോ.
എന്‍ ഹൃദയത്തില്‍ പ്രതിഷ്ടിചു ഞനതിനെ
ന്റെ പ്രാണനെപ്പോലെ കരുതിഞാന്‍.
പിന്നെയവളുടെ താടിയുയത്തിയിട്ടാ
ത്മഗതം പോലെ മെല്ലെപ്പറഞുഞാന്‍-
"എന്റെയീ ജന്മം നിനക്കുള്ളതാകയാല്‍,
ഇല്ലില്ല ജീവിതം വേറിട്ടെനിക്കൊന്നൂ...
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളുമായ് ഞാന്‍
ജീവിക്കും ശേഷിച്ച കാലങളൊക്കെയും....!
ജെന്മങളായിരം ജനിച്ചുമരിച്ചാലും,
ആശയും മോഹവുമിതു തന്നെ നിശ്ചയം...!
വരും ജെന്മമെങിലും സ്വന്ദമായ് കിട്ടുവാന്‍,
പ്രാര്‍ദ്ധിക്കും ഞനെന്റെ ഈശ്വരനോടെന്നും...!"
നോക്കി ഞാന്‍ നിന്നുപോയ് തെല്ലിട കണ്‍കളില്‍,
മേലിലൊരിക്കലും കാണാത്തപോലവേ
പിന്നെത്തിരിഞു നടന്നു ഞാന്‍ മെല്ലവേ
പൊട്ടിക്കരഞുപൊയന്നു ഞാനാദ്യമായ്...!
എഴുതുവാനൊന്നുമേ ബാക്കിയില്ലിന്നെനി-
ക്കൊരുപാടു കാതം കടന്നു പോകേണം
യാത്ര ചോദിപ്പു ഞാനെന്റെ സ്വപ്നങളെ......
ഇനി യാത്രാ മൊഴി തരൂ എന്റെ മോഹങളെ.......!
1 അഭിപ്രായം:
യാത്രാമൊഴിപറയാതെ
തിരിഞ്ഞൊന്ന് നോക്കാതെ
പടിവാതിലടച്ച്
പിന്‍ തീരിയുന്നെന്നോര്‍മ്മകളും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ