2009, ഏപ്രിൽ 1, ബുധനാഴ്‌ച

കഥ - നിനച്ചിരിക്കാതെ........

ബസില്‍ നല്ല തിരക്കായിരുന്നു.സൈഡ് സീറ്റില്‍ ആയിരുന്നതിനാല്‍ എന്നെ അത് അത്രകണ്ട് ബാധിച്ചില്ല. ഓരോ സ്റൊപ്പിലും ബസ്സ് നിര്‍ത്തുകയും ആള്‍ക്കാര്‍ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്തിരിക്കുന്നു.എന്നാല്‍ ഞാന്‍ അതൊന്നും ശ്രേദ്ധിക്കാതെ എന്റെതായ ഒരു ലോകത്തില്‍ ആയിരുന്നു.അല്ലെങ്ങിലും പണ്ടേ ഞാന്‍ അങ്ങിനെ ആയിരുന്നു.യാത്രയില്‍ സ്വപ്നം കാണുക.തുടരെ തുടരെ ഉള്ള ബ്രെയ്ക്കിടല്‍ എന്റെ ചിന്തകളെ ചിലപ്പോളൊക്കെ തടസപ്പെടുത്തിക്കൊണ്ടിരുന്നു.തൊട്ടടുത്തിരുന്ന ആള്‍ ഇറങ്ങി ഇപ്പോള്‍ മറ്റൊരാള്‍ വന്നിരുന്നു."എവിടെക്കാ?"അടുത്തിരുന്നയാള്‍ ചോദിച്ചു."കോട്ടയത്തിനു"താല്‍പ്പര്യമില്ലാത്ത മട്ടിലുള്ള ഉത്തരമയതിനലാവാം പിന്നീടയാള്‍ ഒന്നും ചോദിച്ചില്ല.ഞാന്‍ വീണ്ടും അലസമായി പുറത്തേക്ക് നോക്കി ഇരുന്നു.ഇടക്കിടെ മനസ് വല്ലാതെ ശൂന്യമയിപ്പോകുന്നത് പോലെ തോന്നി.ചെറുപ്പത്തില്‍ ഒരു വലിയ പോലീസ് ഓഫീസര്‍ ആകുന്നതും, ധീരമായി തസ്കരന്മാരെ അമര്‍ച്ച ചെയ്യുന്നതുമൊക്കെ ഈ സ്വപ്നത്തിനു മിഴിവേകിയിരുന്നു.പക്ഷെ...ഇപ്പോള്‍....എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?ഏതോ രാഷ്ട്രിയക്കാരുടെ പ്രസംഗം. ബസ്സ് സ്പീഡ് കുറച്ചിരിക്കുന്നു.ഒരു നേതാവ് ഖോര ഖോരം പ്രസംഗിക്കുന്നു.ഞാന്‍ അങ്ങിനെ വീണ്ടും ഉണര്‍ന്നു.ഇപ്പോള്‍ കൊടി പിടിക്കാന്‍ പണ്ടത്തെപ്പോലെ ആള്‍ക്കരില്ലെന്നു ബോധ്യപ്പെടുതുന്നതായിരുന്നു അവിടുത്തെ യോഗം.ബസ്സിനു വീണ്ടും വേഗത കൂടി.എന്റെ ചിന്തകള്‍ക്കും."കോട്ടയം...കോട്ടയം.."ഞാന്‍ ഞെട്ടിയുണര്‍ന്നു.ഓ കോട്ടയം ആയിരിക്കുന്നു.ഞാന്‍ ബാഗുമെടുത്ത്‌ പുറത്തേക്ക് ഇറങ്ങി.ഇറങ്ങാനും കയറാനും ഒരു പോലെ തിരക്ക്.സീറ്റൊന്നും കിട്ടില്ലെന്ന് അറിയാമെങ്ങിലും ഒന്നു കയറികിട്ടിയാല്‍ മതിയെന്നവാം.എപ്പോഴാണ് ഹര്‍ത്താല്‍ എന്നറിയില്ലല്ലോ.ഞാന്‍ ബസ്സ് സ്റാന്റിലേക്ക് ഇറങ്ങി.ഇവിടെ ഒരു മാറ്റവും ഇല്ല.പഴയത് പോലെ.ബാഗ് താഴെ വച്ചു പോക്കറ്റില്‍ നിന്നു ചീപ്പെടുത്തു തലമുടി ഒതുക്കി.ഇവിടെ കാത്തു നില്‍ക്കാംഎന്നാണല്ലോ ബാലേട്ടന്‍ പറഞ്ഞിരുന്നത്.ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു."വിടൂ......എന്നെ വിടാന്‍ ....എന്റെ ...നന്ദേട്ടന്‍...വന്നിരിക്കുന്നു...വിടാന്‍......"ഒരു പെണ്‍കുട്ടി എന്നെ നോക്കിയാണ് പറയുന്നതു.കൂടെയുള്ള മധ്യവയസ്കരായ ദമ്പതികള്‍ അവളെ പ്രയാസപ്പെട്ടു ബലമായി പിടിച്ചിരിക്കുന്നു.ഒരു നിമിഷം ...അവള്‍ അവരുടെ പിടിയില്‍ നിന്നു കുതറി ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു."ഇന്നി എന്നെ വിട്ടിട്ടു പോകല്ലേ.....ഞാന്‍ എന്ത് തെറ്റാ ചെയ്തേ ....."തേങ്ങലുകള്‍ക്കിടയില്‍ അവളില്‍ നിന്നുതിര്‍ന്നു വീണ വാക്കുകള്‍....!ഞാന്‍ സ്ഥബ്തനായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി.ആരൊക്കെയോ ചേര്ന്നു അവളെ എന്നില്‍ നിന്നു പിടിച്ചുമാറ്റി.അടുത്തുള്ള കാറിലേക്ക് അവളെ ബലം പ്രയോഗിച്ചു കയറ്റി.അപ്പോഴും അവളുടെ ഒരു കൈ എന്റെ നേരെ നീട്ടി എന്നെക്കൂടി......കൊണ്ടുപോ....നന്ദേട്ടാ.....എന്നെക്കൂടി.......എന്ന രോദനം ഉയരുന്നുണ്ടായിരുന്നു.ഞാനാകെ തളര്‍ന്നു വല്ലാതായി. അടുത്ത് കണ്ട സിമെന്റ് തിട്ടയില്‍ ഞാന്‍ ഇരുന്നു. ഉള്ളില്‍ ഒരു യുദ്ധം കഴിഞ്ഞ അവസ്ഥ.ആരായിരിക്കും ഈ പെണ്‍കുട്ടി.ഉള്ളിലെവിടെയോ ഒരു നീറ്റല്‍.ചുമലില്‍ ഒരു കരസ്പര്‍ശം,ഞാന്‍ നിവര്‍ന്നു നോക്കി.ആ പെണ്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആളാണ്.ദയനീയമായി അയാള്‍ എന്നെ നോക്കി.ആ കണ്ണുകള്‍ വരണ്ടിരുന്നു......കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയതുപോലെ...!എന്ങിലും ഉള്ളില്‍ ഒരു സമുദ്രം ഇരമ്പുന്നത് ഞാന്‍ അറിഞ്ഞു."ക്ഷമിക്കണം......എന്റെ മോളാണ്....അവള്ക്ക് സുഖമില്ല....അതുകൊണ്ടാ...".സാരമില്ല ഞാന്‍ അയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.എന്റെ കൈയില്‍ ഒന്നു കൂടി മുറുകെ പിടിച്ചിട്ടു അയാള്‍ തിരിഞ്ഞു നടന്നു. ഒരു നിമിഷം അയാള്‍ തിരിഞ്ഞു നിന്നു "നന്ദന്‍....നന്ദനെ പോലെ തന്നെ.....സുഖമില്ലാത്ത അവള്ക്ക് മാത്രമല്ല ഞങ്ങള്‍ക്കും അങ്ങിനെ തന്നെ തോന്നുന്നു. എന്തൊരു സാമ്യം?ഗദ്ഗതത്തോടെ അത്രയും പറഞ്ഞിട്ട് അയാള്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു.ഞാന്‍ വീണ്ടും ചുറ്റും കണ്ണോടിച്ചു.ഈ ബാലേട്ടന്‍ എവിടെപ്പോയി കിടക്കുന്നു.കാണുന്നില്ലല്ലോ?"ആ കുടുംബത്തിന്റെ ഒരു ദുര്യോഗം നോക്കണേ....."ഞാന്‍ തിരിഞ്ഞു നോക്കി.അടുത്ത കടക്കരനാ."നിങ്ങള്‍ക്കവരെ അറിയാമോ?ഞാന്‍ ചോദിച്ചു."കൊള്ളാം കരുണന്‍ ചേട്ടനെ അറിയാത്തവര്‍ ഇവിടെ ഉണ്ടോ? ഈ സ്ടന്റിലെ ഡ്രൈവര്‍ ആയിരുന്നു അയാള്‍.ആണ്‍ ആയും പെണ്ണായും ആകെയുള്ള മകളാണ് നിങ്ങള്‍ കണ്ട ആ കുട്ടി.വിനയ.പേരു പോലെ തന്നെ നല്ല വിനയമുള്ള കുട്ടിയായിരുന്നു."ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വച്ചു തീ പിടിപ്പിച്ച ശേഷം കുറച്ചു നേരം അയാള്‍ മിണ്ടാതെ നിന്നു.അപ്പോഴേക്കും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആരോ വന്നു.സിഗരറ്റ് സിമന്റ് കട്ടയില്‍ വച്ചിട്ട് അയാള്‍ സാധനം എടുത്തു കൊടുത്തു.വീണ്ടും തിരികെ വന്നു സിഗരറ്റില്‍ നിന്നു പുക എടുതുകൊണ്ടിരുന്നു."പിന്നെ എന്താ സംഭവിച്ചത്?"അയാള്‍ പറയാത്തതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചോദിച്ചു."അഞ്ചു വര്‍ഷത്തിനു മുമ്പായിരുന്നു അവളുടെ വിവാഹം.ചെറുപ്പം മുതല്‍ തന്നെ നന്ദനുമായി അടുപ്പത്തിലായിരുന്നു.സാമ്പത്തികമായി ഉയര്ന്ന കുടുംബത്തിലെ അംഗം ആയിരുന്ന നന്ദനുമായുള്ള അടുപ്പം, നന്ദന്റെ വീട്ടുകാര്‍ക്ക് ഇഷ്ട്ടമായിരുന്നില്ല.ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നന്ദന്‍ അവളെ വിവാഹം കഴിച്ചു.മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഒമാനില്‍ ജോലി ശെരിയായി നന്ദന്‍ അങ്ങോട്ടേക്ക് പോയി.അവിടെ ഒരു കടയിലായിരുന്നു നന്ദനു ജോലി.അങ്ങിനെ ഒരു ദിവസം ....അന്നവരുടെ വിവാഹ വാര്‍ഷികമായിരുന്നു.നന്ദന്‍ അവളെ ഫോണില്‍ വിളിച്ചിരുന്നു.കൂട്ടുകാര്‍ക്കു പാര്ട്ടി നടത്താന്‍ പോകുന്നു എന്നൊക്കെ പറഞ്ഞിരുന്നു.എന്നാല്‍ കട അടച്ചു റൂമിലേക്ക്‌ പോകാനായി റോഡ് ക്രോസ് ചെയ്യുമ്പോള്‍....പാഞ്ഞു വന്ന ഒരു കാര്‍ ........."പൂര്‍ത്തിയാക്കാതെ അയാള്‍ ഒരു നിമിഷം നിന്നു. വീണ്ടും ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി പുകയെടുത്തു കൊണ്ടു തുടര്‍ന്ന്."ആ ശരീരം കാണാന്‍ പോലും കഴിഞ്ഞില്ല.......അത്രമാത്രം...."
വീണ്ടും കടയില്‍ സാധനം വാങ്ങാന്‍ ആരോ വന്നു.വലിച്ചു രണ്ടു മൂന്നു പുക എടുത്തിട്ട് സിഗരറ്റ് വലിച്ചെറിഞ്ഞു അയാള്‍ കടയിലേക്ക് പോയി.ഞാന്‍ വീണ്ടും ബാലേട്ടനെ നോക്കി നിന്നു.പക്ഷെ കണ്മുന്നില്‍ എന്നെക്കൂടി കൊണ്ടു പോ നന്ദേട്ടാ എന്ന് പറഞ്ഞു നീട്ടിയ ആ കൈകള്‍ ആയിരുന്നു.........!

അഭിപ്രായങ്ങളൊന്നുമില്ല: