2010, മാർച്ച് 8, തിങ്കളാഴ്‌ച

വനരോദനം

പുലര്‍ കാല കിരണങ്ങള്‍ ഒളി വീശിയെത്തി
വീണ്ടുമെന്‍ ദിനമൊന്നു കൂടി തുടങ്ങയായ്...!
എപ്പോഴെന്‍ കടക്കലീ കണ്മഴു പതിക്കുമെ -
ന്നോരോ ദിനങളുമെണ്ണി കഴിക്കുന്നു.....!
പച്ചപ്പ് പോയി കരിഞു തുടങി ഞാ൯...
പിച്ചകപ്പൂക്കളെ നല്‍കിയ പൂമരം...!
നോക്കുവിന്‍ ദുഷ്ടരാം മര്‍ത്ത്യരെ നിങ്ങളെന്‍,
പുഴുക്കുത്തു വീണോരെന്‍പത്രങളൊക്കെയും...!
ചെത്തുന്നു,ചീകുന്നു തൊലികളും ചില്ലയും,
കത്തുന്ന ചൂടിനാല്‍ വേകുന്നെന്‍ കാതലും...
തുള്ളി തെളി നീര് തേടിയെന്‍ വേരുകള്‍ -
ധരണിതന്‍ അന്ദരാലങ്ങളില്‍ പരതുന്നു...!
ഇന്നലെ ചാരത്തായ് ഒഴുകിയോരിപ്പുഴ -
വറ്റി വരന്ടങ്ങ്‌ പോയല്ലോ ഓര്‍മയായ്‌...!
ഒക്കെയും വെട്ടി തെളിക്കുന്നു കാടുകള്‍ ,
പിന്നെ ആഗോള താപനമെന്നു പഴിക്കുന്നു....!
ഇവിടുള്ള നീര്‍ത്തടം മാലിന്യമാക്കീട്ടു -
അന്യ ഗ്രഹങ്ങളില്‍ കുടിനീര് തേടുന്നു...!
പറന്നകലുന്നയീ...പറവകളെ നോക്കുവിന്‍.......
ഒഴുകി തീര്‍ന്നൊരീ കാട്ടാറുകള്‍..കാണുവിന്‍.....
ഇല കൊഴിഞ്ഞോരീ മാമരങ്ങള്‍ കാണുവിന്‍...
കഷ്ടമിതോക്കെയോ പിന്മുറക്കാര്‍ക്ക് നല്‍കുവാന്‍...!

അഭിപ്രായങ്ങളൊന്നുമില്ല: