2010, മേയ് 29, ശനിയാഴ്‌ച

ഇടവപ്പാതി

ഇടവപ്പാതി പെരുമഴ കണ്ടിട്ടാണ്ടുകള്‍ പലതു കഴിഞ്ഞല്ലോ
ഇടവഴിയോരത്താ പെരുമഴ നേരം ഓടാന്‍ എന്തൊരു കൊതിയല്ലോ ....
പുഴോയോരത്താ പെരുമഴ നേരം നില്ക്കാന്‍ എന്തൊരു മോഹം...
പുഴയും മഴയും സ്വപ്നം കാണും പ്രവാസിയല്ലോ ഞാന്‍ ......

അങ്ങകലത്തെ എന്‍ ചെറു വീട്ടില്‍ ഓലകള്‍ മേഞ്ഞില്ല..
തെങ്ങുകളെല്ലാം വെട്ടിമുറിച്ച് റബ്ബറുകള്‍ വന്നു.....!
ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ ഓലകള്‍ മാത്രം പോര
ഇടതടവില്ലാ കത്തുകളിങ്ങിനെ ഒന്നിന് പുറകെ ഒന്നായി ...!

പെരുമഴ വന്നാല്‍ ഒരുവിധമങ്ങിനെ സുഖമായുറങ്ങും ഒരു കൂട്ടര്‍...
പുര ചോരുന്നോരെന്നുടെ നിദ്രകള്‍ അപൂര്‍ണമാണല്ലോ!
എല്ലാം എന്നുടെ ഉള്ളില്‍ തെളിയും ഓര്‍മ്മകള്‍ മത്രം...
ഇല്ലം എന്നും സ്വപ്നം കാണും പ്രവാസിയല്ലോ ഞാന്‍ ......

2010, മാർച്ച് 8, തിങ്കളാഴ്‌ച

വനരോദനം

പുലര്‍ കാല കിരണങ്ങള്‍ ഒളി വീശിയെത്തി
വീണ്ടുമെന്‍ ദിനമൊന്നു കൂടി തുടങ്ങയായ്...!
എപ്പോഴെന്‍ കടക്കലീ കണ്മഴു പതിക്കുമെ -
ന്നോരോ ദിനങളുമെണ്ണി കഴിക്കുന്നു.....!
പച്ചപ്പ് പോയി കരിഞു തുടങി ഞാ൯...
പിച്ചകപ്പൂക്കളെ നല്‍കിയ പൂമരം...!
നോക്കുവിന്‍ ദുഷ്ടരാം മര്‍ത്ത്യരെ നിങ്ങളെന്‍,
പുഴുക്കുത്തു വീണോരെന്‍പത്രങളൊക്കെയും...!
ചെത്തുന്നു,ചീകുന്നു തൊലികളും ചില്ലയും,
കത്തുന്ന ചൂടിനാല്‍ വേകുന്നെന്‍ കാതലും...
തുള്ളി തെളി നീര് തേടിയെന്‍ വേരുകള്‍ -
ധരണിതന്‍ അന്ദരാലങ്ങളില്‍ പരതുന്നു...!
ഇന്നലെ ചാരത്തായ് ഒഴുകിയോരിപ്പുഴ -
വറ്റി വരന്ടങ്ങ്‌ പോയല്ലോ ഓര്‍മയായ്‌...!
ഒക്കെയും വെട്ടി തെളിക്കുന്നു കാടുകള്‍ ,
പിന്നെ ആഗോള താപനമെന്നു പഴിക്കുന്നു....!
ഇവിടുള്ള നീര്‍ത്തടം മാലിന്യമാക്കീട്ടു -
അന്യ ഗ്രഹങ്ങളില്‍ കുടിനീര് തേടുന്നു...!
പറന്നകലുന്നയീ...പറവകളെ നോക്കുവിന്‍.......
ഒഴുകി തീര്‍ന്നൊരീ കാട്ടാറുകള്‍..കാണുവിന്‍.....
ഇല കൊഴിഞ്ഞോരീ മാമരങ്ങള്‍ കാണുവിന്‍...
കഷ്ടമിതോക്കെയോ പിന്മുറക്കാര്‍ക്ക് നല്‍കുവാന്‍...!

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

സ്നേഹം - കവിത

സ്നേഹമെന്നത് മനസ്സിനുള്ളില്‍
പെരുമഴ പോലാണോ?
പെട്ടെന്നോടി വരുന്നത് പോലെ
പെയ്തകലുന്നോ ദൂരെക്കായ്‌...!
ഇന്നലെയുള്ളില്‍ അമൃതായി സ്നേഹം
പകര്‍ന്നവരോ നിങ്ങള്‍?
ഇന്നാ കണ്ണില്‍ കാണാം ക്രോധം
കത്തും കനലുകലായ്......!
കണ്ണേ ,കരളേ സോദരരെ എന്നോ-
മനയോടെ വിളിച്ച്ചോര്‍ക്ക്
ഇപ്പോള്‍ കയ്യും കലുമാരിഞ്ഞാ
ചോര കുടിക്കാനുള്ളില്‍ ദാഹം...!
മനസ്സിനുള്ളില്‍ വന്മതില്‍ തീര്‍ക്കും
ശില്പികളൊ നമ്മള്‍ ?
സ്നേഹമെന്നത് കേള്‍ക്കാന്‍ കൊള്ളാം
സ്വാ൪ഥതയല്ലൊ നമുക്ക് മുഖ്യം....!
ഒരു സ്നേഹത്തിന്‍ ആയുസ്സെന്നാല്‍
ഒരു മഴ പെയ്തൊഴിയും വരെയെന്നോ?
ചുണ്ടില്‍ വരിയും പുഞ്ചിരിയും
മാധുര്യം തേനൂറും വാക്കും
കഷ്ടം ഉള്ളില്‍ തന്ത്രമൊരുക്കും
മ൪ത്യന്നുള്ളില്‍ സ്നേഹമാതുണ്ടോ?
സ്നേഹമെന്നാല്‍ ആത്മാവിന്‍
തന്‍ വികാസമാണത്രെ......!
അങിനെയുള്ളൊരാത്മാ
ക്കളിന്നപൂ൪വമാണല്ലൊ...!
സ്നേഹമെന്നത് നടനം മാത്രം
ഉള്ളില്‍ ശൂന്യതയല്ലോ......!
നടനം ചെയ്യാനറിയാത്തോ൪ക്കീ
ഉലകം നരകം തന്നെ............!