2009, ഏപ്രിൽ 29, ബുധനാഴ്‌ച

പാട്ട് - ഓര്‍മയില്‍

നിന്നെക്കുറിച്ചുള്ളരോര്‍മയില്‍ ഞാനിന്നു ,
മധുര സ്വപ്നങളില്‍ ലയിച്ചിരുന്നു.....
നീയെന്നരുകില്‍ വന്നെങ്കിലിന്നു ഞാന്‍
ആരാധകനായ് തീരുമല്ലോ...
ഒരാരധകനായ് തീരുമല്ലോ....!(നിന്നെ ...)

നിന്‍ മന്ദഹാസത്തില്‍ എന്മനമിന്നൊരു
പാലാഴിയായ് മാറിയല്ലോ ..,
നിന്നെക്കുറിച്ചുള്ളോരോര്‍മകള്‍ പോലുമെന്നില്‍...
ഉന്മാദ ലഹരികള്‍ പൂക്കുമല്ലോ......
എന്നില്‍ ഉന്മാദ ലഹരികള്‍ പൂക്കുമല്ലോ.....(നിന്നെ ...)

വന്നെന്റെയരുകിലെന്‍ ഓമനയിരുന്നെങ്കില്‍,
നിര്‍വ്രതിയയ് ഞാനലിയുമല്ലോ....
ഒരു പ്രഭ വന്നെന്റെ ആത്മാവില്‍ പടരുംബോള്‍,
അതു നിന്നോര്‍മകളായിരിക്കും.....,
എനിക്കത് ....നിന്നോര്‍മകളായിരിക്കും.....!(നിന്നെ..)

2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

കവിത - വിലാപം

ഭൂത കാലത്തിന്‍ ദുരന്ത സ്മരണകള്‍ ഉണര്തുന്നയീ
കൊച്ചു ഗ്രാമമേ നീയെത്ര ഭയാനകം.....!
ഓര്‍മ്മയില്‍ പോലുമുണ്ടാകില്ല നീയെന്റെ
മനോമുകുരത്തില്‍ ഘോരയക്ഷിയായ് ,
ദംഷ്ട്രങ്ങള്‍ കാട്ടി പാഞ്ഞടുക്കുന്നുവോ...?
എന്റെ ചരമ കുറുപ്പിനായ് കാക്കുന്ന
കൊച്ചു ഗ്രാമമേ നീയെത്ര ഭയാനകം.....!
ഇരിക്കപ്പിണ്ഡം വച്ചു ഞാന്‍ കാത്തിരുന്നിട്ടും
വന്നതില്ലല്ലോ നീയീതണുത്ത മരണമേ....
നിന്നെ പുണരുവാന്‍ വെമ്ബുന്നോരെന്‍ മനം
വൈകുന്നതോര്‍ത്തു വല്ലാതെ ഉലയുന്നു......!

2009, ഏപ്രിൽ 18, ശനിയാഴ്‌ച

കവിത - യാത്രാമൊഴി

എഴുതുവാനോന്നുമേ നേരമില്ലിന്നെനി -
ക്കൊരുപാടു കാതം കടന്നു പോകേണം.
വിജനമാണല്ലോയീ വീഥികളോക്കെയും
ഏകനായ് മാത്രം ഞാന്‍ യാത്ര ചെയ്തീടുന്നു...
കത്തുന്ന ചൂടിന്റെ തീഷ്ണതയേറ്റിയീ ,
ചുടു കാറ്റു വന്നെന്നെ പുല്‍കി കടന്നു പോയ്...!
ചുടുകാട് തന്നയീ ദേഹത്തിനാശ്രയം,
ചുടുനെട് വീര്‍പ്പോടെയോര്‍ത്ത് ഞാന്‍ നിന്നുപോയ്..!
എവിടെയാണെത്തി നില്‍ക്കുന്നതെന്നറിയില്ല...ഞാന്‍
ആരെന്നുമെന്ദെന്നുമോര്‍ക്കാന്‍ ശ്രെമിക്കയാണു.
ഒന്നും മനസിലാകുന്നില്ലെനിക്കിന്നു,
ചുറ്റിലും മരഭൂമി മാത്രമണല്ലൊയീ....!
ദാഹ ജലത്തിനു കണ്ണിരു മാത്രമായ്,
കാലങ്ങളെത്ര കടന്നു ഞാന്‍ വന്നല്ലോ ....!
തോള്‍കളില്‍ ജീവിത ഭാരവുമേന്ദ്ദി ഞാന്‍ ,
യാത്രാ തുടങ്ങീട്ട് കാലങ്ങലേറെയായി .....!
യാത്രക്ക് ദൂരമേറുന്നതുപോലെയീ ,
തോളത്തു ഭാരവുമേറിവരുന്നല്ലോ ....!
യാത്രതന്നദ്യത്തില്‍ മറുയാത്രയത്രേ...
യാത്രക്കവസാനമില്ലെന്നറിഞു ഞാന്‍......!
കാലിടറുന്നു തല കറങുന്നെനിക്കോരോ,
ചുവടും പതറുന്നു ഭാരത്താല്‍....!
ഓര്‍ത്തു ഞാന്‍ മെല്ലെവെ എന്‍ബാല്യ കാലത്തില്‍,
പിച്ച നടന്നതും ഓടിക്കളിച്ചതും...!
ഞെന്മത്തിലേറ്റവും സുന്ദരമായതു,
ബാല്യകാലാം തന്നെയില്ലതില്‍ സംശയം....!
അച്ച്നുമമ്മയും ഉടപ്പിറന്നോര്‍കളും...
പിന്നെയീ ബാല്യ കളിക്കൂട്ടുകാരിയും...!
ബാല്യകാലത്തെ കളിക്കൂട്ടുകാരിയീ,
സന്ധ്യയെപ്പോലെ മനോഹരിയായവള്‍.
കാലം കടന്നപ്പോള്‍ നമ്മളില്‍ സ്വപ്നങള്‍ ,
വര്‍ണചിറകുകള്‍ വീശിപ്പറന്നല്ലോ.
നമ്മളിന്ന്നൊന്നാണു രന്‍ടല്ലയെന്നകവള്‍,
പലവുരുയെന്‍ കാതില്‍ മെല്ലെ മൊഴിഞല്ലൊ...!
കാലമവളെയകറ്റി എന്നില്‍ നിന്നു കൊന്‍ടുപൊയ്-
ദൂരത്തൊരാളുടെ ഭാര്യയായ്.....
യാത്രപറയുവാന്‍ വന്നവളെന്മുന്നില്‍,
സന്ധ്യക്കു കാവില്‍ വിളക്കു വക്കും നേരം.
കണ്ടു ഞാനാരൂപം കണ്‍കുളിര്‍ക്കെയന്നു,
കാവിലെ ദേവിയാണെന്നു തോന്നിപ്പോയ്...!
ഒന്നും പറയാതെ തെല്ലിട നിന്നവള്‍ ,
പെയ്യാനായ് വെമ്പുന്ന കാര്‍മേഘമെന്നപോല്‍...!
ഭൂമി പിളര്‍ന്നങു താണുപോയെങിലെന്നാ-
ത്മാര്‍ത്ധമായിഞാന്‍ അഗ്രഹിചുപൊയി....!
നിര്‍വികാരനായ്,നിശ്ചേഷ്ടനായി ഞാന്‍,
നിസ്സഹായനായ് നിന്നുപൊയ് നിശ്ചലം.
മെല്ലെയവളുടെ കൈപിടിച്ചെന്നിട്ടു,
കരിവളയൊന്നുഞാന്‍ ഊരിയെടുത്തല്ലോ.
എന്‍ ഹൃദയത്തില്‍ പ്രതിഷ്ടിചു ഞനതിനെ
ന്റെ പ്രാണനെപ്പോലെ കരുതിഞാന്‍.
പിന്നെയവളുടെ താടിയുയത്തിയിട്ടാ
ത്മഗതം പോലെ മെല്ലെപ്പറഞുഞാന്‍-
"എന്റെയീ ജന്മം നിനക്കുള്ളതാകയാല്‍,
ഇല്ലില്ല ജീവിതം വേറിട്ടെനിക്കൊന്നൂ...
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളുമായ് ഞാന്‍
ജീവിക്കും ശേഷിച്ച കാലങളൊക്കെയും....!
ജെന്മങളായിരം ജനിച്ചുമരിച്ചാലും,
ആശയും മോഹവുമിതു തന്നെ നിശ്ചയം...!
വരും ജെന്മമെങിലും സ്വന്ദമായ് കിട്ടുവാന്‍,
പ്രാര്‍ദ്ധിക്കും ഞനെന്റെ ഈശ്വരനോടെന്നും...!"
നോക്കി ഞാന്‍ നിന്നുപോയ് തെല്ലിട കണ്‍കളില്‍,
മേലിലൊരിക്കലും കാണാത്തപോലവേ
പിന്നെത്തിരിഞു നടന്നു ഞാന്‍ മെല്ലവേ
പൊട്ടിക്കരഞുപൊയന്നു ഞാനാദ്യമായ്...!
എഴുതുവാനൊന്നുമേ ബാക്കിയില്ലിന്നെനി-
ക്കൊരുപാടു കാതം കടന്നു പോകേണം
യാത്ര ചോദിപ്പു ഞാനെന്റെ സ്വപ്നങളെ......
ഇനി യാത്രാ മൊഴി തരൂ എന്റെ മോഹങളെ.......!

2009, ഏപ്രിൽ 4, ശനിയാഴ്‌ച

കവിത - തുഷാര ബിന്ദുക്കള്‍.....

പുലര്‍കാല മഞ്ഞ്ഞൊരു വൈഡുര്യ ബിന്ദു.....
അതിനുള്ളിലൊരു കൊച്ചു ദീപം തെളിഞ്ഞു...(പുലര്‍...)
എങ്ങും തുഷരങ്ങള്‍ ആയിരം മിന്നി...
അവയെല്ലാമെന്‍ മോഹ പുഷ്പ്പങ്ങളല്ലേ......
തെളിഞുനില്‍ക്കുന്നവയെല്ലാമീമണ്ണില്‍........
ഒരു കോടി നക്ഷത്രം പോലെയീവിണ്ണില്‍......(പുലര്‍...)
ഇന്നീ വസന്തത്തിന്‍..പുഷ്പങളായിരം.....
ഒരു കോടി കണ്ണുനീര്‍വാര്‍ത്തൂ ഹിമങളാല്‍.....!
ഒടുവില്‍..കൊഴിഞുവീണീസുമമെല്ലാം.....
എന്നാത്മ ഹിമബിന്ദുവെന്നപോലെ......(പുലര്‍...)

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

കവിത - ദു:ഖിതന്‍

ഒന്നുമറിയാതീ നിദ്രയില്‍..ലയിക്കുവാ-
നോര്‍മ്മകളെയെനിക്കൊന്നു വിട തരൂ.....
ഓര്‍ക്കരുതെന്നു നിനച്ചു ഞാന്‍ വയ്ക്കുന്ന-
കാര്യങള്‍..മാത്രമാണോര്‍മ്മയിലെത്തുക....!
വല്ലാതെനിക്കു മടുത്തുപോയീജന്മം.......,
എന്തുകൊന്‍ടാണെന്നറിയില്ലെനിക്കിന്നു...!
സ്നേഹത്തിന്‍...തീച്ചൂളയ്ക്കുള്ളിലയ് തേങുന്ന...
ആത്മാവ് വല്ലാതെ നീറിപ്പുകയുന്നു......!
സ്നേഹമാണേറ്റം വലുതെന്നു പാടിയ....
ദാര്‍ശനീകരേ പിഴച്ചുപൊയ് നിങ്ഗള്‍ക്കു.....!
ദു:ഖത്തിന്‍..കാരണമന്വേഷിച്ചുപോയ...,
ബുദ്ദനും ജൈനനും തെറ്റു പറ്റി.......!
സ്നേഹം പോല്‍..ദു:ഖത്തിന്‍...കാരണമായതു....
മൂന്നു ലോകതതിലും കാണുകില്ല....!
സ്നേഹം പോല്‍..ദു:ഖത്തിന്‍...കാരണമായതു....
മൂന്നു ലോകതതിലും കാണുകില്ല....!
കാപ‌ഠ്യമേലാതെ സ്നേഹിച്ചു പോയാലോ ....,
ജന്മം മുഴുവനും ദു:ഖമല്ലോ ഫലം......!
സ്നേഹം കൊണ്ടൊന്നു നാം ബന്ധിച്ചു പോയാലോ ...
ചങ്ങലയെക്കാള്‍ കഠിനമല്ലോയത് ........!
പുതുതായി സ്നേഹം തുടങ്ങി കഴിഞ്ഞാലോ ......
പുതിയൊരു ദു:ഖം തുടങ്ങിയെന്നര്ത്ധം.....!
സ്നേഹമണല്ലൊയീ ദു:ഖത്തിന്‍ കാരണം ....,
സ്നേഹിക്ക വേണ്ട എനിക്കിനി ആരെയും.....!
എല്ലാം മറന്നേനിക്കൊന്നു മയങ്ങേണം ......
ഓര്‍മകളെ എനിക്കൊന്നു വിട തരൂ..........!

കവിത - അനാഥന്‍

തീക്കാറ്റടിക്കുന്നു .....ചുറ്റിലും...
ആര്‍ത്തിരമ്പും.. തിരമാലയുള്ളിലും....
പെയ്യുന്നു...പേമാരി കണ്ണില്‍ നിന്നും....
ഗദ്ഗതം കൊണ്ടു...കരളുരയുന്നു....
പൊട്ടിക്കരയുവാനാശയുണ്ടേ.........!
എന്നുള്ളിലെല്ലാമോതുക്കിടും....ഞാന്‍....!
പൊട്ടിക്കരയുവാനാശയുണ്ടേ.........!
എന്നുള്ളിലെല്ലാമോതുക്കിടും....ഞാന്‍....!

കാഴ്ചകള്‍..കണ്ടു മടുത്ത്തുവല്ലോ......
എന്‍ മിഴി കൂമ്ബിയെന്നോ അടഞ്ഞു പോയി...
മൊട്ടായി മാറിയോരെന്നാശയെല്ലാം.....
മൊട്ടായി മാറിയോരെന്നാശയെല്ലാം.....
പോട്ടിത്തകര്‍ന്നുപോയ്...കുത്തൊഴുക്കില്‍....

കാലമെന്‍ പേരു മറചിട്ടുമെന്തേ ....
കോലമായ് വീണ്ടും ചലിക്കുന്നു മണ്ണില്‍...
എല്ലാമറിവുള്ളോനെന്നു ....നടിച്ചു ഞാന്‍....
എല്ലാമറിവുള്ളോനെന്നു ....നടിച്ചു ഞാന്‍....
ഒന്നുമറിയാത്ത ......ഭ്രാന്തനായ്തീര്ന്നു ഞാന്‍....

ഉറ്റവരെല്ലാം തഴഞുവല്ലോ...എന്നെ..
കണ്ടാലറക്കുന്ന രൂപമാണല്ലോ...........
എല്ലാമെനിക്കുള്ളതെന്നു നിനച്ചു ഞാന്‍....
എല്ലാമെനിക്കുള്ളതെന്നു നിനച്ചു ഞാന്‍....
ഒന്നുമില്ലാത്തോരു യചകനായി ഞാന്‍.....!

പിച്ചയെടുക്കുവാന്‍....കിട്ടിയൊരു പാത്രം....
മിച്ചമായ് കിട്ടിയ ജീവിത സ്വത്തിതു .....
എല്ലാര്‍ക്കും മേളിലായ് ....ഞാനെന്നു കരുതി ഞാന്‍.....
എല്ലാര്‍ക്കും മേളിലായ് ....ഞാനെന്നു കരുതി ഞാന്‍.....
എല്ലാരുമെന്നെ ചവിട്ടിക്കടന്നു പോയ്........
എന്നാല്‍...എല്ലാരുമെന്നെ ചവിട്ടിക്കടന്നു പൊയ്.......!

എല്ലാരുമൊന്നാണു എന്നു കരുതി ഞാന്‍.....
സനേഹിച്ചുപോയി കളങ്കമില്ലാതെ ഞാന്‍.....
എല്ലാരുമെന്‍സ്വന്തമെന്നു കരുതി ഞാന്‍......
എല്ലാരുമെന്‍സ്വന്തമെന്നു കരുതി ഞാന്‍......
ആരുമില്ലാത്തൊരനാധനായ്ത്തീര്‍ന്നു ഞാന്‍......!


എന്റെയീ ദേവ പ്രതിഷ്ടകളൊക്കെയും.....
ദൂരെയായെങൊ വലിച്ചെറിഞു......
ആയവയൊക്കെയും ഇന്നെന്നെ നോക്കി...
പരിഹസിചെന്തൊ പറഞിടുന്നു.....

പോകട്ടേ ഞനിനി എന്നിലേക്കു തന്നെ....
യാത്രയായീടുവാന്‍....നേരമായി.....
കാലന്റെ കാലൊച്ച കേള്‍ക്കുന്നടുത്തു ഞാന്‍.....
കാലന്റെ കാലൊച്ച കേള്‍ക്കുന്നടുത്തു ഞാന്‍.....
കാല പാശത്ത്തിനായ് കാത്തിരിക്കട്ടെ ഞാന്‍...
ഇനി കാല പാശത്ത്തിനായ് കാത്തിരിക്കട്ടെ ഞാന്‍........!

2009, ഏപ്രിൽ 1, ബുധനാഴ്‌ച

കഥ - നിനച്ചിരിക്കാതെ........

ബസില്‍ നല്ല തിരക്കായിരുന്നു.സൈഡ് സീറ്റില്‍ ആയിരുന്നതിനാല്‍ എന്നെ അത് അത്രകണ്ട് ബാധിച്ചില്ല. ഓരോ സ്റൊപ്പിലും ബസ്സ് നിര്‍ത്തുകയും ആള്‍ക്കാര്‍ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്തിരിക്കുന്നു.എന്നാല്‍ ഞാന്‍ അതൊന്നും ശ്രേദ്ധിക്കാതെ എന്റെതായ ഒരു ലോകത്തില്‍ ആയിരുന്നു.അല്ലെങ്ങിലും പണ്ടേ ഞാന്‍ അങ്ങിനെ ആയിരുന്നു.യാത്രയില്‍ സ്വപ്നം കാണുക.തുടരെ തുടരെ ഉള്ള ബ്രെയ്ക്കിടല്‍ എന്റെ ചിന്തകളെ ചിലപ്പോളൊക്കെ തടസപ്പെടുത്തിക്കൊണ്ടിരുന്നു.തൊട്ടടുത്തിരുന്ന ആള്‍ ഇറങ്ങി ഇപ്പോള്‍ മറ്റൊരാള്‍ വന്നിരുന്നു."എവിടെക്കാ?"അടുത്തിരുന്നയാള്‍ ചോദിച്ചു."കോട്ടയത്തിനു"താല്‍പ്പര്യമില്ലാത്ത മട്ടിലുള്ള ഉത്തരമയതിനലാവാം പിന്നീടയാള്‍ ഒന്നും ചോദിച്ചില്ല.ഞാന്‍ വീണ്ടും അലസമായി പുറത്തേക്ക് നോക്കി ഇരുന്നു.ഇടക്കിടെ മനസ് വല്ലാതെ ശൂന്യമയിപ്പോകുന്നത് പോലെ തോന്നി.ചെറുപ്പത്തില്‍ ഒരു വലിയ പോലീസ് ഓഫീസര്‍ ആകുന്നതും, ധീരമായി തസ്കരന്മാരെ അമര്‍ച്ച ചെയ്യുന്നതുമൊക്കെ ഈ സ്വപ്നത്തിനു മിഴിവേകിയിരുന്നു.പക്ഷെ...ഇപ്പോള്‍....എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?ഏതോ രാഷ്ട്രിയക്കാരുടെ പ്രസംഗം. ബസ്സ് സ്പീഡ് കുറച്ചിരിക്കുന്നു.ഒരു നേതാവ് ഖോര ഖോരം പ്രസംഗിക്കുന്നു.ഞാന്‍ അങ്ങിനെ വീണ്ടും ഉണര്‍ന്നു.ഇപ്പോള്‍ കൊടി പിടിക്കാന്‍ പണ്ടത്തെപ്പോലെ ആള്‍ക്കരില്ലെന്നു ബോധ്യപ്പെടുതുന്നതായിരുന്നു അവിടുത്തെ യോഗം.ബസ്സിനു വീണ്ടും വേഗത കൂടി.എന്റെ ചിന്തകള്‍ക്കും."കോട്ടയം...കോട്ടയം.."ഞാന്‍ ഞെട്ടിയുണര്‍ന്നു.ഓ കോട്ടയം ആയിരിക്കുന്നു.ഞാന്‍ ബാഗുമെടുത്ത്‌ പുറത്തേക്ക് ഇറങ്ങി.ഇറങ്ങാനും കയറാനും ഒരു പോലെ തിരക്ക്.സീറ്റൊന്നും കിട്ടില്ലെന്ന് അറിയാമെങ്ങിലും ഒന്നു കയറികിട്ടിയാല്‍ മതിയെന്നവാം.എപ്പോഴാണ് ഹര്‍ത്താല്‍ എന്നറിയില്ലല്ലോ.ഞാന്‍ ബസ്സ് സ്റാന്റിലേക്ക് ഇറങ്ങി.ഇവിടെ ഒരു മാറ്റവും ഇല്ല.പഴയത് പോലെ.ബാഗ് താഴെ വച്ചു പോക്കറ്റില്‍ നിന്നു ചീപ്പെടുത്തു തലമുടി ഒതുക്കി.ഇവിടെ കാത്തു നില്‍ക്കാംഎന്നാണല്ലോ ബാലേട്ടന്‍ പറഞ്ഞിരുന്നത്.ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു."വിടൂ......എന്നെ വിടാന്‍ ....എന്റെ ...നന്ദേട്ടന്‍...വന്നിരിക്കുന്നു...വിടാന്‍......"ഒരു പെണ്‍കുട്ടി എന്നെ നോക്കിയാണ് പറയുന്നതു.കൂടെയുള്ള മധ്യവയസ്കരായ ദമ്പതികള്‍ അവളെ പ്രയാസപ്പെട്ടു ബലമായി പിടിച്ചിരിക്കുന്നു.ഒരു നിമിഷം ...അവള്‍ അവരുടെ പിടിയില്‍ നിന്നു കുതറി ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു."ഇന്നി എന്നെ വിട്ടിട്ടു പോകല്ലേ.....ഞാന്‍ എന്ത് തെറ്റാ ചെയ്തേ ....."തേങ്ങലുകള്‍ക്കിടയില്‍ അവളില്‍ നിന്നുതിര്‍ന്നു വീണ വാക്കുകള്‍....!ഞാന്‍ സ്ഥബ്തനായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി.ആരൊക്കെയോ ചേര്ന്നു അവളെ എന്നില്‍ നിന്നു പിടിച്ചുമാറ്റി.അടുത്തുള്ള കാറിലേക്ക് അവളെ ബലം പ്രയോഗിച്ചു കയറ്റി.അപ്പോഴും അവളുടെ ഒരു കൈ എന്റെ നേരെ നീട്ടി എന്നെക്കൂടി......കൊണ്ടുപോ....നന്ദേട്ടാ.....എന്നെക്കൂടി.......എന്ന രോദനം ഉയരുന്നുണ്ടായിരുന്നു.ഞാനാകെ തളര്‍ന്നു വല്ലാതായി. അടുത്ത് കണ്ട സിമെന്റ് തിട്ടയില്‍ ഞാന്‍ ഇരുന്നു. ഉള്ളില്‍ ഒരു യുദ്ധം കഴിഞ്ഞ അവസ്ഥ.ആരായിരിക്കും ഈ പെണ്‍കുട്ടി.ഉള്ളിലെവിടെയോ ഒരു നീറ്റല്‍.ചുമലില്‍ ഒരു കരസ്പര്‍ശം,ഞാന്‍ നിവര്‍ന്നു നോക്കി.ആ പെണ്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആളാണ്.ദയനീയമായി അയാള്‍ എന്നെ നോക്കി.ആ കണ്ണുകള്‍ വരണ്ടിരുന്നു......കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയതുപോലെ...!എന്ങിലും ഉള്ളില്‍ ഒരു സമുദ്രം ഇരമ്പുന്നത് ഞാന്‍ അറിഞ്ഞു."ക്ഷമിക്കണം......എന്റെ മോളാണ്....അവള്ക്ക് സുഖമില്ല....അതുകൊണ്ടാ...".സാരമില്ല ഞാന്‍ അയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.എന്റെ കൈയില്‍ ഒന്നു കൂടി മുറുകെ പിടിച്ചിട്ടു അയാള്‍ തിരിഞ്ഞു നടന്നു. ഒരു നിമിഷം അയാള്‍ തിരിഞ്ഞു നിന്നു "നന്ദന്‍....നന്ദനെ പോലെ തന്നെ.....സുഖമില്ലാത്ത അവള്ക്ക് മാത്രമല്ല ഞങ്ങള്‍ക്കും അങ്ങിനെ തന്നെ തോന്നുന്നു. എന്തൊരു സാമ്യം?ഗദ്ഗതത്തോടെ അത്രയും പറഞ്ഞിട്ട് അയാള്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു.ഞാന്‍ വീണ്ടും ചുറ്റും കണ്ണോടിച്ചു.ഈ ബാലേട്ടന്‍ എവിടെപ്പോയി കിടക്കുന്നു.കാണുന്നില്ലല്ലോ?"ആ കുടുംബത്തിന്റെ ഒരു ദുര്യോഗം നോക്കണേ....."ഞാന്‍ തിരിഞ്ഞു നോക്കി.അടുത്ത കടക്കരനാ."നിങ്ങള്‍ക്കവരെ അറിയാമോ?ഞാന്‍ ചോദിച്ചു."കൊള്ളാം കരുണന്‍ ചേട്ടനെ അറിയാത്തവര്‍ ഇവിടെ ഉണ്ടോ? ഈ സ്ടന്റിലെ ഡ്രൈവര്‍ ആയിരുന്നു അയാള്‍.ആണ്‍ ആയും പെണ്ണായും ആകെയുള്ള മകളാണ് നിങ്ങള്‍ കണ്ട ആ കുട്ടി.വിനയ.പേരു പോലെ തന്നെ നല്ല വിനയമുള്ള കുട്ടിയായിരുന്നു."ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വച്ചു തീ പിടിപ്പിച്ച ശേഷം കുറച്ചു നേരം അയാള്‍ മിണ്ടാതെ നിന്നു.അപ്പോഴേക്കും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആരോ വന്നു.സിഗരറ്റ് സിമന്റ് കട്ടയില്‍ വച്ചിട്ട് അയാള്‍ സാധനം എടുത്തു കൊടുത്തു.വീണ്ടും തിരികെ വന്നു സിഗരറ്റില്‍ നിന്നു പുക എടുതുകൊണ്ടിരുന്നു."പിന്നെ എന്താ സംഭവിച്ചത്?"അയാള്‍ പറയാത്തതുകൊണ്ട് ഞാന്‍ അങ്ങോട്ട് ചോദിച്ചു."അഞ്ചു വര്‍ഷത്തിനു മുമ്പായിരുന്നു അവളുടെ വിവാഹം.ചെറുപ്പം മുതല്‍ തന്നെ നന്ദനുമായി അടുപ്പത്തിലായിരുന്നു.സാമ്പത്തികമായി ഉയര്ന്ന കുടുംബത്തിലെ അംഗം ആയിരുന്ന നന്ദനുമായുള്ള അടുപ്പം, നന്ദന്റെ വീട്ടുകാര്‍ക്ക് ഇഷ്ട്ടമായിരുന്നില്ല.ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നന്ദന്‍ അവളെ വിവാഹം കഴിച്ചു.മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഒമാനില്‍ ജോലി ശെരിയായി നന്ദന്‍ അങ്ങോട്ടേക്ക് പോയി.അവിടെ ഒരു കടയിലായിരുന്നു നന്ദനു ജോലി.അങ്ങിനെ ഒരു ദിവസം ....അന്നവരുടെ വിവാഹ വാര്‍ഷികമായിരുന്നു.നന്ദന്‍ അവളെ ഫോണില്‍ വിളിച്ചിരുന്നു.കൂട്ടുകാര്‍ക്കു പാര്ട്ടി നടത്താന്‍ പോകുന്നു എന്നൊക്കെ പറഞ്ഞിരുന്നു.എന്നാല്‍ കട അടച്ചു റൂമിലേക്ക്‌ പോകാനായി റോഡ് ക്രോസ് ചെയ്യുമ്പോള്‍....പാഞ്ഞു വന്ന ഒരു കാര്‍ ........."പൂര്‍ത്തിയാക്കാതെ അയാള്‍ ഒരു നിമിഷം നിന്നു. വീണ്ടും ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി പുകയെടുത്തു കൊണ്ടു തുടര്‍ന്ന്."ആ ശരീരം കാണാന്‍ പോലും കഴിഞ്ഞില്ല.......അത്രമാത്രം...."
വീണ്ടും കടയില്‍ സാധനം വാങ്ങാന്‍ ആരോ വന്നു.വലിച്ചു രണ്ടു മൂന്നു പുക എടുത്തിട്ട് സിഗരറ്റ് വലിച്ചെറിഞ്ഞു അയാള്‍ കടയിലേക്ക് പോയി.ഞാന്‍ വീണ്ടും ബാലേട്ടനെ നോക്കി നിന്നു.പക്ഷെ കണ്മുന്നില്‍ എന്നെക്കൂടി കൊണ്ടു പോ നന്ദേട്ടാ എന്ന് പറഞ്ഞു നീട്ടിയ ആ കൈകള്‍ ആയിരുന്നു.........!